തിരുവനന്തപുരത്ത് പുതിയ കണ്ടൈൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ ജില്ലാ കളക്ടർ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു.

1.അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ മരുതംകോട് വാർഡ്
2.ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലൈകോണം, ഇരിഞ്ചാൽ എന്നീ വാർഡുകൾ

ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല.

കൂടാതെ ചുവടെ പറയുന്ന പ്രദേശങ്ങൾ കണ്ടെയിന്‍മെന്റ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്:

1. ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടൻചിറ, വലിയ കലുങ്ക്, പറണ്ടോട്, പുറുത്തിപ്പാറ എന്നീ വാർഡുകൾ
2. കരവാരം ഗ്രാമ പഞ്ചായത്തിലെ മുടിയോട്ടുകോണം വാർഡ്
3. പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ കണ്ണക്കോട്, കുളങ്ങരക്കോണം എന്നീ വാർഡുകൾ