മുദാക്കലിൽ യുഡിഎഫ് സ്പീക്ക് അപ് കേരള ക്യാമ്പയിൻ

സ്വർണ്ണക്കള്ളകടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടും, സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾ തീയിട്ട് നശിപ്പിച്ചതിൽ എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ടും വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ അഭിമുഖ്യത്തിൽ സ്പീക്ക് അപ് കേരള ക്യാമ്പയിൻ സംഘടിപ്പിച്ചു.

കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡൻ്റ് സുജിത്ത് ചെമ്പൂര്, ഇടയ്ക്കോട് മണ്ഡലം പ്രസിഡൻ്റ് ശരുൺകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പള്ളിയറ മിഥുൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എം.എസ്. അഭിജിത്ത്, വാളക്കാട് ബാദുഷ, പ്രദീപ് തുടങ്ങിയവർ വിവിധയിടങ്ങളിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

സുചേതകുമാർ, കെ. ശശിധരൻ നായർ, ഷിബു മുദാക്കൽ, സാബു, ലേജു, കുറുമാംകോട് ശ്രീകുമാർ, അനിൽ രാജ്, വിഷ്ണു സിബി, സുജീഷ് കുമാർ , യദു, കുളക്കോട് ഭാസ്കരൻ തുടങ്ങിയവർ വിവിധ ഇടങ്ങളിൽ ക്യാമ്പയിന് നേത്യത്വം നൽകി.