ജീവനക്കാരന് കോവിഡ് : ഇന്ന് വർക്കല നഗരസഭ കാര്യാലയം അടച്ചിടും

വർക്കല: ഫ്രണ്ട് ഓഫീസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരസഭയും പരിസരവും അണുവിമുക്തമാക്കുന്നതിനായി ഇന്ന് കാര്യാലയം അടച്ചിടും. തുടർന്നുള്ള ഏഴ് ദിവസങ്ങളിൽ നഗരസഭ കാര്യാലയം ഭാഗികമായിട്ടായിരിക്കും പ്രവർത്തിക്കുന്നത്. രോഗം സ്ഥിരീകരിച്ച ജീവനക്കാരനുമായി പ്രാഥമിക സമ്പർക്കത്തിലുള്ള 38 ജീവനക്കാരെയും 9 കൗൺസിലർമാരെയും ഹോം ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആകെ 41 ജീവനക്കാരാണ് നഗരസഭയിലുളളത്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷകരുടെ ഹിയറിംഗ് ഇനി മുതൽ ഓൺലൈനിലൂടെയായിരിക്കും. ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്തുന്നവർ പുതിയ വാർഡ്, വീട്ടുനമ്പർ, ഉടമയുടെ പേര് എന്നിവ കൃത്യമായി നോക്കി വിളിക്കണം.

ഫോൺ: ഷാജി. ടി.ഡി, റവന്യൂ ഇൻസ്‌പെക്ടർ – 9847465145,

ബീനാകുമാരി, സൂപ്രണ്ട് – 9567147473,

ശ്രീകല, സൂപ്രണ്ട് – 9446122332.