Search
Close this search box.

വർക്കലയിലെ വിവിധ റോഡുകൾക്ക് 2.56 കോടി രൂപയുടെ ഭരണാനുമതി

eiS4IPJ44408_compress0

വർക്കല: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിപ്രകാരം വർക്കല മണ്ഡലത്തിലെ 12 റോഡുകൾക്കായി 2.56 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വി ജോയി എംഎൽഎ അറിയിച്ചു. പ്രളയത്തിൽ തകർന്നതും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കീഴിൽ വരുന്നതുമായ റോഡുകളുടെ പുനരുദ്ധാരണത്തിനാണ് തുക അനുവദിച്ചത്‌. വർക്കല നഗരസഭ കോട്ടുമൂല- പുതിയറോഡ് (30 ലക്ഷം), പളളിക്കൽ പഞ്ചായത്തിൽ പകൽക്കുറി – കിഴക്കുംപുറം റോഡ് (15 ലക്ഷം), മടവൂർ പഞ്ചായത്തിലെ വിളക്കാട് ക്ഷേത്രം – മൂതല ഏലറോഡ് (20 ലക്ഷം),  ചാങ്ങയിൽക്കോണം – ചിറയിൽവാതുക്കൽ റോഡ് (20 ലക്ഷം), പത്തനപുരം എൽപിഎസ് -ഏലാറോഡ് (30 ലക്ഷം), നാവായിക്കുളം പഞ്ചായത്തിലെ വെട്ടിയറ – കണ്ണങ്കരക്കോണം റോഡ് (18 ലക്ഷം), വെട്ടിയറ – ലക്ഷംവീട് – ഇലങ്കം റോഡ് (15 ലക്ഷം), ഡീസന്റ്മുക്ക് – തൈയ്ക്കാവ് കോളനി റോഡ് (10 ലക്ഷം), കുളമട – പ്ലാവിള റോഡ് (20 ലക്ഷം),  ചാവടിമുക്ക് – കൂടത്തിൽ റോഡ് (30 ലക്ഷം), ചെമ്മരുതി പഞ്ചായത്തിലെ ജയകൃഷ്ണൻമുക്ക് – മുത്താന – റബ്ബർ എസ്‌റ്റേറ്റ് റോഡ് (20ലക്ഷം), കൊടുവേലിക്കോണം – മുളമൂട്ടിൽ വാതുക്കൽ റോഡ് (18 ലക്ഷം) എന്നിവയ്‌ക്കാണ്‌   തുക അനുവദിച്ചത്. ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ 19 റോഡുകൾക്ക്  3.90 കോടി രൂപ അനുവദിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!