കുവൈറ്റിൽ കൊവിഡ് ബാധിച്ച് മരിച്ച വർക്കല സ്വദേശിയുടെ കുടുംബത്തിന് കൈത്താങ്ങ്

വർക്കല: കുവൈറ്റിൽ കൊവിഡ് ബാധിച്ച് മരിച്ച വർക്കല താഴെ വെട്ടൂർ റാത്തിക്കൽ പെരുമം വിളയിൽ വീട്ടിൽ അഷീർ ഖാന്റെ (45)കുടുംബത്തിന് പ്രവാസി കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വരൂപിച്ച 4.40 ലക്ഷം രൂപയുടെ ചെക്ക് അടൂർ പ്രകാശ്.എം.പി കുടുംബത്തിന് കൈമാറി.വർക്കല കഹാർ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി വൈസ് പ്രസിഡന്റ് പി.എം.ബഷീർ പ്രവാസി കൂട്ടായ്മ പ്രതിനിധികളായ മുജീബ്,അമീർ വർക്കല,റഹ്മാൻ ഇടവ,ജലാൽ,വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അസിം ഹുസൈൻ,നിസാർ പളളിക്കൽ,നിഹാസ് പളളിക്കൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.രഘുനാഥൻ,നഗരസഭാ കൗൺസിലർ എസ്.ജയശ്രീ,കോൺഗ്രസ് ശിവഗിരി മണ്ഡലം പ്രസിഡന്റ് ജോയി തുടങ്ങിയവർ സംബന്ധിച്ചു.

അഷാബ് വർക്കല, സുബാഷ് വർക്കല, സനോ അഫ്ന, സയ്ദ് ഷിബു, ഫൈസൽ എ.കെ തമ്പി,
അമീർ അബ്ദുൽ റഷീദ് വർക്കല, പുലരി മുജീബ് എന്നിവർ കൂട്ടായ്മയിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു.