തിരുവോണ ദിനത്തിൽ മലയാളികൾ ഉണർന്നത് കൊലപാതക വാർത്ത കേട്ട്, വെഞ്ഞാറമൂട്ടിൽ നടന്നത്..

തിരുവോണ ദിനത്തിൽ വലിയ ആഘോഷങ്ങൾ ഇല്ലെങ്കിലും സന്തോഷത്തോടെ ഉണർന്ന മലയാളികൾ കേൾക്കുന്നത് കൊലപാതക വാർത്ത. വെഞ്ഞാറമൂട്ടിലാണ് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചത്. ഡി.വൈ.എഫ്.ഐ കലിങ്ങിന്‍ മുഖം യൂണിറ്റ് പ്രസിഡന്റ് ഹഖ് മുഹമ്മദ് (24) തേവലക്കാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി മിഥിലാജ് ( 30 ) എന്നിവരാണ് കൊല്ലപ്പെട്ടത്.

വെഞ്ഞാറമൂട്ടിൽ നടുറോഡിൽ ഇന്നലെ രാത്രി നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ദൃശ്യങ്ങൾ..ഡി.വൈ.എഫ്.ഐ കലിങ്ങിന്‍ മുഖം യൂണിറ്റ്…

Posted by ആറ്റിങ്ങൽ വാർത്ത – Attingal Vartha on Monday, August 31, 2020

ഞായറാഴ്ച രാത്രി 12 മണിയോടെ തേമ്പാംമൂട് മദപുരത്താണ് സംഭവം. ബൈക്കില്‍ സഞ്ചരിച്ച ഇരുവരെയും തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്‌. പ്രദേശത്ത് രണ്ട് മാസം മുമ്പ് സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായിരുന്നു. മൃതദേഹങ്ങള്‍ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. നെഞ്ചില്‍ കുത്തേറ്റ മിഥ്‌ലാജ് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഒന്നിലേറെ തവണ വെട്ടേറ്റ ഹഖ് മുഹമ്മദ് ഹഖ് മുഹമ്മദ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരിച്ചത്. രണ്ട്
ബൈക്കുകളിലായാണ് പ്രതികള്‍ എത്തിയത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.