വെഞ്ഞാറമൂട് മാർക്കറ്റിൽ 5പേർക്ക് കോവിഡ് : മത്സ്യ മൊത്ത വിപണകേന്ദ്രം അടച്ചു, റൂട്ടുകളിൽ മത്സ്യ കച്ചവടവും നിരോധിച്ചു

വെഞ്ഞാറമൂട് :വെഞ്ഞാറമൂട് മത്സ്യ മൊത്ത വ്യാപാര കേന്ദ്രത്തിൽ 4 മത്സ്യ കയറ്റിറക്കു തൊഴിലാളികൾക്കും, ഒരു ഏജന്റിനും കോവിഡ് സ്ഥിരീകരിച്ചു. 20 പേർക്ക് നടത്തിയ പരിശോധനയിലാണ് 5 പേർക്കു കോവിഡ് സ്ഥിരീകരിച്ചത്. വെഞ്ഞാറമൂട് മത്സ്യ മൊത്ത വ്യാപാര കേന്ദ്രം അടച്ചു. റൂട്ടുകളിലേക്കുള്ള മത്സ്യ വ്യാപാരം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ചതായി നെല്ലനാട് പഞ്ചായത്തു പ്രസിഡന്റ്‌ സുജിത്.എസ്.കുറുപ്പ് അറിയിച്ചു.