വെഞ്ഞാറമൂട് ഫയർ സ്റ്റേഷന് കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ കെെമാറി

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷന് കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ കെെമാറി. കൊവിഡ് രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് ഫയർ ആൻഡ് റസ്ക്യു സ്റ്റേഷന് വേണ്ടി എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ ഉൾപ്പെടുത്തി വാങ്ങിയ സ്പ്രേയറുകൾ, പി.പി.ഇ കിറ്റുകൾ, ഫെയ്സ് ഷീൽഡ് എന്നിവ അഡ്വ. ഡി.കെ. മുരളി എം.എൽ.എയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നസീർ ഏറ്റുവാങ്ങി.ജില്ലാ പഞ്ചായത്ത് അംഗം എസ്.എം. റാസി, വാമനപുരം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ സജികുമാർ, സീനിയർ ഫയർ ഓഫീസർ അജിത് കുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നിസാർ, സിവിൽ ഡിഫൻസ് സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.