വെട്ടൂർ സ്വദേശി കോവിഡ് പോസിറ്റീവ് ആയി മരിച്ചു

വെട്ടൂർ : വെട്ടൂർ സ്വദേശി കോവിഡ് പോസിറ്റീവ് ആയി മരിച്ചു. വെട്ടൂർ സ്വദേശി മഹദ് (48) ആണ് മരിച്ചത്. മറ്റു രോഗങ്ങളുമുണ്ടായിരുന്ന അദ്ദേഹം ഓഗസ്റ്റ് 12 മുതൽ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഫിറ്റ്‌സ് രോഗവും മറ്റു രോഗങ്ങളും കാരണം ഓഗസ്റ്റ് 1ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ജില്ലയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ നിമോണിയ പിടിപെടുകയും കാലിൽ മുറിവുണ്ടായി ഇൻഫെക്ഷൻ ആവുകയും ചെയ്തു. അങ്ങനെ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. തുടർന്ന് ഓഗസ്റ്റ് 12ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആദ്യം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോഴാകാം കോവിഡ് ബാധ ഏറ്റതെന്നാണ് നിഗമനം. അവിവാഹിതനാണ്. അദ്ദേഹവുമായി സമ്പർക്കമുണ്ടായിരുന്ന ബന്ധുക്കൾ നിരീക്ഷണത്തിലാണ്. ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത പാലിക്കണമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ അസീം ഹുസൈൻ അറിയിച്ചു.

ഖബറക്കം വെട്ടൂർ കേന്ദ്ര ജമാഅത്ത് പള്ളിയിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കും.