വിതുര സ്കൂൾ എസ്പിസിയുടെ നേതൃത്വത്തിൽ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കം

വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കെഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട അടുക്കളത്തോട്ട പദ്ധതിക്ക് തുടക്കമായി. വിതുര കൃഷി ഭവനുമായി സഹകരിച്ച് എല്ലാ കെഡറ്റുകൾക്കും വിത്തു പായ്ക്കറ്റുകളും തൈകളും വിതരണം ചെയ്യും. പദ്ധതിയുടെ ഉദ്ഘാടനം ബഹു. എം എൽ എ ശ്രീ.കെ.എസ് ശബരീനാഥൻ നിർവ്വഹിച്ചു. ലോക് ഡൗൺ മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ഉദ്യോഗസ്ഥർ വീടുകളിൽ എത്തിയാണ് വിത്തുകൾ വിതരണം ചെയ്യുന്നത്. വിതുര സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീജിത്ത് എസ്, കൃഷി ഓഫീസർ അനാമിക എം.എസ് എന്നിവർ പങ്കെടുത്തു.