യുവമോർച്ച ആറ്റിങ്ങൽ നിയോജക മണ്ഡലം ട്രഷററുടെ ബൈക്ക് കത്തിച്ചു

ആറ്റിങ്ങൽ : യുവമോർച്ച ആറ്റിങ്ങൽ നിയോജക മണ്ഡലം ട്രഷറർ അഭിലാഷ് പൊയ്കകടയുടെ ബൈക്ക് അക്രമികൾ തീവെച്ച് നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒരു കൂട്ടം അക്രമികൾ വീട് ആക്രമിക്കുകയും ബൈക്കിന് തീയിടുകയും ചെയ്തു. വീട്ടുകാർ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ബൈക്ക് പൂർണമായും കത്തിനശിച്ചു.സംഭവസ്ഥലം യുവമോർച്ച സംസ്ഥാന -ജില്ലാ ഭാരവാഹികൾ സന്ദര്ശിച്ചു.

കോറോണാ ഭീതിയിൽ ജനങ്ങൾ ബുദ്ധിമുട്ടുന്ന സമയത്തും പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ഉദ്ദേശത്തോടു കൂടി നടത്തുന്ന അക്രമങ്ങൾക്കെതിരെ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കണെമെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജെ ആർ അനുരാജ് ആവശ്യപ്പെട്ടു. സംഭവസ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

അക്രമത്തിൽ പ്രതിഷേധിച്ച് യുവമോർച്ച ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ വ്യാപകമായ പ്രതിഷേധങ്ങൾ പരിപാടികൾ നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് ഉണ്ണിക്കണ്ണൻ, വിമേഷ് ,സൂര്യകൃഷ്ണൻ, സിജുമോൻ , യുവമോർച്ച മണ്ഡലം പ്രസിഡന്റ് രാജേഷ്, രാഹുൽ തുടങ്ങി നിരവധി നേതാക്കൾ അദ്ദേഹത്തോടൊപ്പം സംഭവസ്ഥലം സന്ദർശിച്ചു.