മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആറ്റിങ്ങലിൽ യുവമോർച്ച നേതാവ് ഉപവാസ സമരം നടത്തി

ആറ്റിങ്ങൽ : സ്വർണ്ണകടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഭാരതീയ ജനതാ പാർട്ടി സംസ്ഥാ പ്രസിഡന്റ്‌ കെ സുരേന്ദ്രൻ തിരുവനന്തപുരത്ത്‌ നടത്തുന്ന ഉപവാസസമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഭാരതീയ ജനതാ യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം മനുകൃഷ്ണൻ തമ്പി ബിജെപി ആറ്റിങ്ങൽ കാര്യാലയത്തിൽ ഉപവാസം അനുഷ്ഠിച്ചു, ഉദ്‌ഘാടനം ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ആലങ്കോട് ദാനശീലൻ നിർവ്വഹിച്ചു. ഇളനീരുനൽകി ബിജെപി ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ്‌ ആറ്റിങ്ങൽ സന്തോഷ്‌ സമാപനംകുറച്ചു. ബിജെപി സ്റ്റേറ്റ് കൗൺസിൽ അംഗം വക്കം ജി അജിത്ത്‌, ബിജെപി സ്റ്റേറ്റ് സമിതി അംഗം വിലോജനകുറുപ്പ്, ബിജെപി ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡന്റ്‌ ഹരി ജി ശർക്കര, ആറ്റിങ്ങൽ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അജിത്ത്‌ പ്രസാദ്, ചിറയിൻകീഴ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഭുവനചന്ദ്രൻ, യുവമോർച്ച ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ്‌ കൊടുവഴന്നൂർ രാജേഷ് കിഴുവിലം അനന്തഗോപൻ,അനിൽ എസ് പി, അഭിജിത് ആറ്റിങ്ങൽ, രാഹുൽ, ഷിജിൻ കാവിൽ തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.