ആലംകോട്ട് ഒരു കുടുംബത്തിലെ രണ്ട് പേർക്ക് പിന്നാലെ മൂന്നാമനും കൊവിഡ്

ആറ്റിങ്ങൽ: നഗരസഭ ആലംകോട് ഒന്നാം വാർഡിൽ 46 കാരന് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഒരാഴ്ചക്കുള്ളിൽ കുടുംബത്തിലെ മൂന്ന് അംഗങ്ങൾക്കും രോഗം ബാധിച്ചു. ഇയാളുടെ ഭാര്യക്ക് കഴിഞ്ഞ 30 ന് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഹോം ക്വാറന്റൈനിൽ കഴിയുകയായിരുന്നു 19 വയസ്കാരനായ മകനും ഇയാളും. മകന് രോഗ ലക്ഷണം ഉണ്ടായതിനെ തുടർന്ന് ഈ മാസം 4 ന് രണ്ട് പേരും വലിയകുന്ന് ആശുപത്രിയിൽ കൊവിഡ് പരിശോധനക്ക് വിധേയരായി. ആന്റിജൻ ടെസ്റ്റിൽ മകന് രോഗം സ്ഥിതീകരിച്ചു. ഇയാൾക്ക് ആർ.റ്റി.പി.സി.ആർ നടത്തുകയും ഇന്ന് വൈറസ് ബാധ സ്ഥിരീകരിക്കുകയും ആയിരുന്നെന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു. ആരോഗ്യ വിഭാഗം ഇയാളെ എസ്.ആർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീട്ട് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നതിനാൽ ഇവരിൽ നിന്ന് സമ്പർക്കം ഉണ്ടാവാനിടയില്ല എന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.