ആലംകോട്ട് വീട്ട് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 20വയസ്സുകാരന് കൊവിഡ്

ആറ്റിങ്ങൽ: ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ആലംകോട് സ്വദേശി 20 വയസ്സുകാരന് ഇന്ന് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 30 ന് ഇയാളുടെ അമ്മക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇയാളടക്കം മറ്റ് അംഗങ്ങൾ സ്വയം നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെ വലിയകുന്ന് താലൂക്കാശുപത്രിയിൽ ഇവരുടെ ആന്റിജൻ ടെസ്റ്റ് നടത്തിയിരുന്നു. തുടർന്ന് ഇയാളുടെ ഫലം പൊസിറ്റീവ് ആയതെന്ന് ചെയർമാൻ എം.പ്രദീപ് പറഞ്ഞു. നഗരസഭ ആരോഗ്യ വിഭാഗം ഇയാളെ അകത്തുമുറിയിലെ എസ്.ആർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നഗരസഭ ഡിസ് ഇൻഫെക്ഷൻ ടീം വീടും പരിസരവും അണുവിമുക്തമാക്കി.