റാങ്ക് ജേതാക്കൾക്ക് അൽ-ഫലാഹ് എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് അനുമോദനം നൽകി

അറ്റിങ്ങൽ: കേരള സർവകലാശാല 2020 വർഷത്തിൽ ബി.എസ്.സി ഹോം സയൻസിൽ ഒന്നാം റാങ്ക് നേടിയ ചാത്തൻപറ അർഷിമൻസിലിൽ അബ്ദുൽ റഹീം മകൾ അർഷിദയ്ക്കും , ബി.എസ്.സി കെമിസ്ട്രിയിൽ മൂന്നാം റാങ്ക് നേടിയ ചാത്തൻപാറ തസ്നി മൻസിലിൽ മുഹമ്മദ് ഹാഷിം മകൾ തസ്നി ഹാഷിമിനും നഗരൂർ അൽ ഫലാഹ് എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് അനുമോദനം നൽകി . ട്രോഫി , ഉപഹാരം , അനുമോദന സാക്ഷ്യപത്രം എന്നിവ നൽകിയ ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ എം.ഷാജഹാൻ, ട്രസ്റ്റ് എക്സി. അംഗങ്ങളായ റിയാസ് ഇടത്തറ, ഷാജഹാൻ കടുവയിൽ ഖാലിദ് പനവിള , അഡ്വ. എസ്. ഷാജഹാൻ ,ഡോ. സഫീറുദ്ദീൻ എന്നിവർ നേതൃത്വം നൽകി.