
പൂവച്ചൽ : ബൈക്ക് തെന്നി വീണ് യുവാവ് മരിച്ചു. ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പൂവച്ചൽ, വീരണകാവ്, ആനാകോട്, ഷിബു നിവാസിൽ ഷിബു(44) ആണ് മരിച്ചത്. ഏർപ്പോർട്ടിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയിൽ കുണ്ടമൺ പാലത്തിലാണ് അപകടം. എതിർദിശയിൽ രോഗിയുമായി എത്തിയ ആംബുലൻസിന് ആടിയിലേക്ക് ഇയാൾ വീഴുകയായിരുന്നു. അപകട സമയം റോഡിൽ നല്ല തിരക്കും നല്ല മഴയായിരുന്നു. ആംബുലൻസിന്റെ സൈറൺ കേട്ട് പെട്ടെന്ന് ബൈക്ക് മാറ്റുന്നതിനിടെയാണ് അപകടം നടന്നത്. ഇന്നലെ വൈകുന്നേരം 3.30 നായിരുന്നു അപകടം. പൂജപ്പുര പേലീസ്റ്റ് സ്ഥലത്ത് എത്തി ഇയാളുടെ മൃദദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്ന് വൈകുന്നേരത്തോടെ മൃദദേഹം ആനാകോട് വസതിയിൽ എത്തിക്കും തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.
ഭാര്യ : രാജി, മക്കൾ കാർത്തികേയൻ, കാഞ്ചന