ആനാട് പത്താം വാർഡിലെ മൂന്നാം നമ്പർ അംഗൻവാടി സ്മാർട്ടായി, എ.സി സ്ഥാപിച്ചു

ആനാട് : ആനാട് ഗ്രാമപഞ്ചായത്ത് താഴ്ന്നമല പത്താം വാർഡിലെ പൂങ്കാവനം മൂന്നാം നമ്പർ അംഗൻവാടിയിൽ എ.സി സ്ഥാപിച്ചതിന്റെ ഉദ്ഘാടനം ആനാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആറാംപള്ളി വിജയരാജ് നിർവഹിച്ചു. അംഗൻവാടി ടീച്ചർ നസീറാമോൾ അധ്യക്ഷത വഹിച്ചു.

2019-2020 സാമ്പത്തിക വർഷത്തിൽ 75000 രൂപ ഗ്രാമ പഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ചാണ് അംഗൻവാടിയിൽ എ.സി സ്ഥാപിച്ചതും ഫുൾ വയറിംഗ് ചെയ്ത് ടൂബുകളും ഫാനുകളും ഫിറ്റ് ചെയ്തത്. കുന്നിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന അംഗൻവാടിയിൽ വിയർത്തൊലിക്കുന്ന കുഞ്ഞു മക്കളുടെ അവസ്ഥ കണ്ടിട്ടാണ് എസി സ്ഥാപിക്കാൻ അധികൃതർ മുന്നോട്ടു വന്നത്.