അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മൂന്ന് പേർ മരിച്ചു

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മൂന്ന് പേർ മരിച്ചു. 5 പേർ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞതെന്നാണ് വിവരം.

അഞ്ച് തെങ്ങ് സ്വദേശികളായ അലക്സ് , തങ്കച്ചൻ ,അഗസ്റ്റിൻ , എന്നിവരാണ് മരിച്ചത്. മരണപ്പെട്ട 3 പേരുടെയും മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.