അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് മാമ്പള്ളിയിൽ മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ്, മാമ്പള്ളി, പുതുമണൽ പുരയിടത്തിൽ ജോസഫ് (45) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. 5 പേർ പോയ പോയ വള്ളമാണ് മറിഞ്ഞത്. മറ്റുള്ളവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ജോസഫിന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ.

ഭാര്യ : മേരി
മക്കൾ : ജോബിൻ ജോസഫ്, ജ്യോതി ജോസഫ്