അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മരിച്ച 3 പേർ ഇവരാണ്..

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് തീരത്തുനിന്ന് കടലിൽ മീൻ പിടിക്കാൻ പോയ മൂന്ന് മത്സ്യത്തൊഴിലാളികൾ വള്ളം മറിഞ്ഞ് മരിച്ചു.അഞ്ചുതെങ്ങ് പടിപ്പുരയ്‌ക്കകം സ്വദേശി അലക്സ്‌ (45), മാടൻവിളാകം സ്വദേശി അഗസ്റ്റിൻ (34), പുത്തൻമണ്ണ് സ്വദേശി തങ്കച്ചൻ (52) എന്നിവരാണ് മരിച്ചത്.

അഞ്ച് പേർ ഉണ്ടായിരുന്ന വള്ളത്തിൽ മീൻപിടിച്ച് കഴിഞ്ഞ് തീരത്തേക്ക് മടങ്ങുമ്പോൾ ശക്തമായ കാറ്റിലും മഴയിലുമുണ്ടായ വലിയ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. കരയിലെത്താൻ ഒരു മണിക്കൂർ മാത്രം ബാക്കിയുണ്ടായിരുന്നപ്പോഴാണ് അപകടമുണ്ടായത്.  കൂടെയുണ്ടായിരുന്ന ബിനു, ഈപ്പൻ എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ട് നീന്തി കരയിലെത്തി. വള്ളം മറിഞ്ഞ വിവരം അറിഞ്ഞ് മറ്റുള്ളവരെത്തി രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും 3 പേരും മരണപ്പെട്ടു.മൂന്ന് പേരുടെയും മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.