ആറ്റിങ്ങലിൽ ബിജെപി പ്രതിഷേധം നടത്തി

ആറ്റിങ്ങൽ : മന്ത്രി കെ.ടി.ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റിലേക്ക്  നടത്തിയ മാർച്ചിന് നേരെ പോലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി ആറ്റിങ്ങൽ  നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ  ടൗണിൽ  പ്രതിഷേധ പ്രകടനം നടത്തി.ബി.ജെ.പി.സംസ്ഥാന കൗൺസിൽ അംഗം വക്കം ജി അജിത്ത്, ആറ്റിങ്ങൽ സന്തോഷ്, അജിത്ത് പ്രസാദ്.നഗരൂർ പ്രദീപ്, ശിവൻപിള്ള, രാജേഷ് മാധവൻ, മനു കൃഷ്ണൻ തമ്പി എന്നിവർ നേതൃത്യം നൽകി.