ആറ്റിങ്ങലിൽ 54വയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചു

ആറ്റിങ്ങൽ: നഗരസഭ 21-ാം വാർഡിൽ വിളയിൽമൂല ഗ്രന്ഥശാലക്ക് സമീപം താമസിക്കുന്ന 54 വയസ്കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ചാനലിലെ ജീവനക്കാരനാണ് ഇയാൾ. ഞായറാഴ്ചയാണ് ഇയാൾ അവസാനമായി ജോലി ചെയ്തത്. ചാനലിലെ ജീവനക്കാരെല്ലാം കഴിഞ്ഞ ദിവസം പരിശോധനക്ക് വിധേയരായിരുന്നു. ഇന്ന് ഉച്ചയോടെ ഇയാൾക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യ വിഭാഗം ഇയാളെ ഐരാണിമുട്ടം കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.

നഗരസഭ ആരോഗ്യ വിഭാഗം ഇയാളുടെയും കുടുംബത്തിന്റെയും സമ്പർക്ക പട്ടിക ശേഖരിക്കുകയും ഇവരെ ഹോം ക്വാറന്റൈനിൽ കഴിയാനും നിർദ്ദേശിച്ചതായി ചെയർമാൻ എം.പ്രദീപ് അറിയിച്ചു. ജെ.എച്ച്.ഐ മാരായ മുബാറക്ക്, അഭിനന്ദ്, ആശാവർക്കർ ലേഖ തുടങ്ങിയവരുടെ നേതൃത്വത്തിൽ വീടും പരിസരവും അണുവിമുക്തമാക്കി.