ആറ്റിങ്ങല്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനം

ആറ്റിങ്ങല്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 15ന് കോളേജിലെത്തി പ്രവേശനം നേടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഐ.റ്റി.ഐ റാങ്ക് ലിസ്റ്റില്‍ ഒന്നുമുതല്‍ 125 റാങ്കുവരെയുള്ളവര്‍ രാവിലെ ഒന്‍പതുമണിക്കും പ്ലസ്ടു റാങ്ക് ലിസ്റ്റ് എസ്. സി വിഭാഗത്തില്‍ ഒന്നുമുതല്‍ 600 വരെ റാങ്കിലുള്ളവര്‍ രാവിലെ പത്തുമണിക്കും എത്തണം. ജനറല്‍ വിഭാഗത്തില്‍ ഒന്നുമുതല്‍ 80 വരെ റാങ്കുള്ളവര്‍ രാവിലെ പത്തിനും 81 മുതല്‍ 160 വരെ റാങ്കുള്ളവര്‍ ഉച്ചയ്ക്ക് ഒരുമണിക്കുമെത്തണമെന്നും അറിയിപ്പില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് polyadmission.org.net/let, polyattingal,org.