ആറ്റിങ്ങൽ ആദിത്യ ടെക്സ്റ്റയിൽസിലെ രണ്ട് ജീവനക്കാർക്ക് കൂടി കൊവിഡ്

ആറ്റിങ്ങൽ: ആദിത്യ വസ്ത്രാലയത്തിലെ ജീവനക്കാരായ ഇളമ്പ, ചെമ്പൂർ സ്വദേശികളായ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ആദിത്യയിലെ ജീവനക്കാരനായ മണമ്പൂർ സ്വദേശി രോഗ ബാധിതനായതിനെ തുടർന്ന് താൽക്കാലികമായി നഗരസഭ ഈ സ്ഥാപനം പൂട്ടിയിരുന്നു. അടുത്ത ദിവസങ്ങളിലായി കൊവിഡ് പരിശോധന നടത്തിയ ഇവിടുത്തെ 16 ജീവനക്കാർക്കും പൊസിറ്റീവായിരുന്നു. കൂടാതെ ഇവരുടെ കുടുംബാംഗങ്ങളിൽ ചിലർക്കും സമ്പർക്കത്തിലൂടെ രോഗം ലഭിച്ചിട്ടുണ്ട്. ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ്‌ ആയവരുടെ സ്രവം ശേഖരിച്ച് വിദഗ്‌ധ പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

പട്ടണത്തിലെ തിരക്കേറിയ സ്ഥാപനങ്ങൾ, വ്യാപാരശാലകൾ, പൊതുഇടങ്ങളിലെ അനാവശ്യ സന്ദർശനം നഗരവാസികൾ ഒഴിവാക്കണമെന്നും, കുട്ടികളും, വയോജനങ്ങളും, രോഗികളും ഒരു കാരണവശാലും വീടിന് പുറത്തിറങ്ങരുതെന്നും നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.