ആറ്റിങ്ങൽ പാലസ് റോഡിലെ ഹെർക്കുലീസ് സൂപ്പർ ബസാറിലെ ജീവനക്കാരന് കൊവിഡ്, സ്ഥാപനം താൽക്കാലികമായി അടക്കാൻ നിർദേശം

ആറ്റിങ്ങൽ: നഗരസഭ 25-ാം വാർഡിൽ ഹരിശ്രീ ലൈനിൽ 29 കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇയാൾ പാലസ് റോഡിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ ഹെർക്കുലീസ് സൂപ്പർ ബസാറിലെ ജീവനക്കാരനാണ്. ഇന്ന് രാവിലെ ജോലിക്കെത്തിയ ഇയാൾക്ക് രോഗം ലക്ഷണം ഉണ്ടായതിനെ തുടർന്ന് വലിയകുന്ന് താലൂക്കാശുപത്രിയിൽ ആന്റിജൻ ടെസ്റ്റ് നടത്തുകയും രോഗം സ്ഥിതീകരിക്കുകയും ആയിരുന്നെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

രോഗബാധിതനായ ഇയാൾ ഇന്നും ജോലിക്കെതിയത് ഏറെ ആശങ്കാജനകമാണ്. അതിനാൽ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ്, ജെ.എച്ച്.ഐ അഭിനന്ദ് എന്നിവരുടെ നേതൃത്വത്തിൽ സമ്പർക്ക പട്ടിക ശേഖരിക്കുകയും താൽക്കാലികമായി സ്ഥാപനം അടപ്പിക്കുകയും ചെയ്തു.

ഇയാളുടെ വീട്ടിൽ ക്വാറന്റൈൻ സൗകര്യമുള്ളതിനാൽ ഇയാളെ റൂം ക്വാറന്റൈനിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ് അറിയിച്ചു. നഗരസഭ ആരോഗ്യ വിഭാഗവും, വാർഡ് കൗൺസിലർ എസ്. ഷീജയുടെയും നേതൃത്വത്തിൽ വീട്ടുകാർക്കും പരിസരവാസികൾക്കും ബോധവൽക്കരണം നടത്തി.