ആറ്റിങ്ങൽ ആദിത്യ ടെക്സ്റ്റയിൽസിൽ പരിശോധനക്ക് വിധേയരായ 30 പേരിൽ 20 പേർക്കും കൊവിഡ്

ആറ്റിങ്ങൽ: കഴിഞ്ഞ വെള്ളിയാഴ്ച ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട ആദിത്യ ടെക്സ്റ്റയിൽസിലെ 20 ജീവനക്കാർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ചെമ്പൂർ, ടോൾമുക്ക്, ഇളമ്പ, കല്ലറ, വക്കം, ഏലാപ്പുറം, ഭജനമഠം, മണമ്പൂർ, നെല്ലിമൂട്, വർക്കല, പരവൂർ, കിളിമാനൂർ, ആറ്റിങ്ങൽ സ്വദേശികളാണിവർ.സ്ഥാപനത്തിലെ 30 പേർ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി പരിശോധനക്ക് വിധേയരായി. ഇതിൽ 20 പേർക്ക് രോഗം സ്ഥിരീകരിച്ചു. എഴ് പേരുടെ ഫലം നെഗറ്റീവാണ് ബാക്കിയുള്ള 3 പേരുടെ ഫലം തൊട്ടടുത്ത ദിവസങ്ങളിൽ അറിയാൻ കഴിയുമെന്നും ചെയർമാൻ എം.പ്രദീപ് അറിയിച്ചു.