Search
Close this search box.

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ 18.39 കിലോമീറ്റർ ദൂരമുള്ള മൂന്നു റോഡുകൾ കൂടി പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയതായി അഡ്വ.അടൂർ പ്രകാശ് എംപി.

ei4Q62457901

 

ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിലെ 18.39 കിലോമീറ്റർ ദൂരമുള്ള 3 റോഡുകൾ കൂടി പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നതിന് ശുപാർശ ചെയ്തതായി അഡ്വ.അടൂർ പ്രകാശ് എം.പി അറിയിച്ചു. കിളിമാനൂർ, വാമനപുരം, ചിറയിൻകീഴ് ബ്ലോക്ക് പരിധിയിൽ വരുന്ന 15.85 കിലോമീറ്റർ നീളമുള്ള 3 റോഡുകൾ നേരുത്തേ പി. എം. ജി. എസ്. വൈ പദ്ധതിയിൽ ഒന്നാം ഘട്ടമായി ഉൾപ്പെടുത്തിയിരുന്നു. രണ്ടാം ഘട്ടമായി നേമം, വെള്ളനാട് ബ്ലോക്കുകളിൽ ഉൾപ്പെട്ട 18.39 കിലോമീറ്റർ നീളം വരുന്ന 3 റോഡുകളാണ് പുനർനിർമ്മാണം നടത്തുന്നതിനായി ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നേമം ബ്ലോക്കിൽ ഉൾപ്പെട്ട 4.02 കിലോമീറ്റർ നീളം വരുന്ന പിരായിൽകടവ് പാലം – പള്ളിമുക്ക് – പേയാട് -ചേരുപാറ – അരുവിപ്പുറം റോഡും ഇതേ ബ്ലോക്കിൽ ഉൾപ്പെട്ട 5.41 കിലോമീറ്റർ ദൂരം വരുന്ന അരിമല്ലൂർ – തെറ്റാലികുഴി – കുഴിവിള – ആനപ്പാട് റോഡും വെള്ളനാട് ബ്ലോക്കിൽ ഉൾപ്പെട്ട 8.96 കിലോമീറ്റർ ദൂരം വരുന്ന തച്ചൻകോട് – കൊടുകാര – കല്ലയിൽ – നെട്ടുകാൽത്തേരി – പരുത്തിപ്പള്ളി – കല്ലമം റോഡുകളുമാണ് രണ്ടാം ഘട്ടമായി ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഈ പദ്ധതികളുടെ തുടർ നടപടികൾ പൂർത്തിയാകുന്നതോടെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങുവാൻ കഴിയുമെന്ന് എം. പി അറിയിച്ചു. ഇതോടെ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ ഈ പദ്ധതിയിൽ രണ്ട് ഘട്ടങ്ങളിലായി വിവിധ ബ്ലോക്ക് പരിധിയിൽ വരുന്ന ആകെ 34.24 കിലോമീറ്റർ നീളമുള്ള ആറു റോഡുകൾ ഉൾപ്പെടുത്തി പുനർനിർമ്മാണത്തിന് ശുപാർശ നൽകിയതായി എം. പി അറിയിച്ചു. പ്രദേശവാസികൾ നൽകിയ പരാതികളുടെയും നിവേദനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ മൂന്ന് റോഡുകളും രണ്ടാം ഘട്ടമായി ഈ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമാണം നടത്തുന്നതെന്നും മറ്റു പ്രദേശങ്ങളിലെ റോഡുകളും ഈ പദ്ധതിയിൽ അടുത്ത ഘട്ടത്തിൽ ഉൾപ്പെടുന്നതിനുള്ള നടപടികൾ നടന്നു വരുന്നതായും എം.പി അറിയിച്ചു. തുടർ നടപടികൾ പൂർത്തിയായി ഈ റോഡുകളുടെ നിർമ്മാണം നടക്കുന്നതോടെ ഈ പ്രദേശത്തുള്ളവരുടെ യാത്രാ ബുദ്ധിമുട്ട് ഒരു പരിധിവരെ ഒഴിവായി കിട്ടും എന്ന് എം. പി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!