ആറ്റിങ്ങൽ പൂവൻപാറപാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ആറ്റിങ്ങൽ : ആറ്റിങ്ങൽ പൂവൻപാറ പാലത്തിൽ വച്ച് വൈകുന്നേരം 3:30 മണിയോടെ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ സഹോദരങ്ങളിൽ ഒരാൾ മരണപ്പെട്ടു. നാവായിക്കുളം, നൈനംകോണം, തളവിള പുത്തൻ വീട്ടിൽ ശരത്തും(20), ശബരി(24)യുമാണ് അപകടത്തിൽ പെട്ടത്. അപകടം നടന്ന ഉടനെ തന്നെ ആറ്റിങ്ങൽ ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും സ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തി ഇരുവരെയും മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. എന്നാൽ ശരത്തിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല. സഹോദരൻ ശബരിയെ  പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നത്. ആറ്റിങ്ങൽ പോലീസ് മേൽനടപടി സ്വീകരിച്ചു.

പൂവൻപാറ പാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം