Search
Close this search box.

ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി ആറ്റിങ്ങൽ – വെഞ്ഞാറമൂട് – പുത്തൻപാലം റോഡ് നവീകരിക്കുന്നതിന് 21 കോടി രൂപ അനുവദിച്ചു

ei8NBAB31714

ആറ്റിങ്ങൽ : ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി ആറ്റിങ്ങൽ – വെഞ്ഞാറമൂട് – പുത്തൻപാലം റോഡ് നവീകരിക്കുന്നതിന് 21 കോടി രൂപ അനുവദിച്ചതായി അഡ്വ ബി സത്യൻ എംഎൽഎ അറിയിച്ചു. ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ശബരിമലയിലേയ്ക്കുള്ള സുപ്രധാന പാതകളുടെ പുനരുദ്ധാരണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിച്ച് സുഗമമായ ഗതാഗത സൗകര്യമേർപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് തുക അനുവദിച്ചത്.ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്കുള്ള എല്ലാ റോഡുകളും നവീകരിക്കപ്പെടുകയാണ്. ഈ റോഡ് നവീകരണം പൂർത്തിയാവുന്നതോടെ ആറ്റിങ്ങലിലും നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്കുള്ള യാത്ര കൂടുതൽ സുഗമമാകും.ടെൻഡർ നടപടികൾ ഉടൻ പൂർത്തീകരിച്ച് നിർമാണ പ്രവർത്തികൾ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!