ആറ്റിങ്ങലിൽ ആശങ്ക ഒഴിയുന്നില്ല, ഒരു കുടുംബത്തിലെ 6 പേർക്ക് കൊവിഡ്

ആറ്റിങ്ങൽ: ഈ മാസം 8 ന് കൊവിഡ് സ്ഥിരീകരിച്ച ആദിത്യ വസ്ത്രാലയത്തിലെ 42 കാരി ഇളമ്പ സ്വദേശിയുടെ വീട്ടിലെ 5 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വാളക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇവരുടെ പരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയും ആയിരുന്നു. ആരോഗ്യ വിഭാഗം ഇവരെ നെടുങ്കണ്ട സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റിയിട്ടുണ്ടെന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.