ആറ്റിങ്ങലിൽ  43വയസ്സുകാരിക്ക് കൊവിഡ്, ആദ്യം നെഗറ്റീവും പിന്നെ പോസിറ്റീവുമായി…

ആറ്റിങ്ങൽ: ഏഴാം വാർഡിൽ മുള്ളിയിൽ കടവിന് സമീപം താമസിക്കുന്ന 43 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ തിരുവനന്തപുരത്തെ ലൈഫ് മിഷനിലെ ഉദ്യോഗസ്ഥയാണ്. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഇവർ വീട്ടിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം രോഗം ലക്ഷണം ഉണ്ടായതിനെ തുടർന്ന് വലിയകുന്ന് ആശുപത്രിയിൽ ആന്റിജൻ ടെസ്റ്റിന് വിധേയയാക്കി. എന്നാൽ ഫലം നെഗറ്റീവായിരുന്നു. സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസിന്റെ നേതൃത്വത്തിൽ തുടർന്നുള്ള പരിശോധനയിൽ നിമോണിയ ബാധിച്ചതായി കണ്ടെത്തുകയും ഇവരെ മെഡിക്കൽ കോളേജിലേക്ക് പോകാൻ നിർദ്ദേശിക്കുകയുമായിരുന്നു. എന്നാൽ ഇവർ പട്ടത്തെ കൊസ്മൊ പൊളിറ്റൻ ആശുപത്രിയിൽ എത്തി ചികിൽസ തേടുകയായിരുന്നു. കൊസ്മൊയിൽ നടത്തിയ കൊവിഡ് പി.സി.ആർ ടെസ്റ്റിൽ ഭർത്താവിന് നെഗറ്റീവും ഇവർക്ക് രോഗം സ്ഥിതീകരിക്കുകയും തുടർന്ന് അവിടുത്തെ കൊവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

ജെ.എച്ച്.ഐ ഷെൻസി, ജെ.പി.എച്ച്.എൻ ശ്രീജാകുമാരി, ആശാവർക്കർ രശ്മി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇവരുടെ സമ്പർക്ക പട്ടിക ശേഖരിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു. നഗരസഭ ശുചീകരണ വിഭാഗം വീടും പരിസരവും അണുവിമുക്തമാക്കി.