വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : ആറ്റിങ്ങലിൽ എസ്എഫ്ഐ പ്രതിഷേധം

ആറ്റിങ്ങൽ : വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്. എഫ്. ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ്‌ ഓഫീസിനു മുന്നിൽ രാവിലെ വിദ്യാർത്ഥികൾ ധർണ്ണ നടത്തി. തിരുവോണത്തലേന്ന് 2 ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ധർണ നടത്തിയത്.

എസ്‌. എഫ്. ഐ ആറ്റിങ്ങൽ ഏരിയ പ്രസിഡന്റ്‌ വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു. എസ്‌. എഫ്. ഐ സംസ്ഥാന കമ്മിറ്റി അംഗം സ. എ. ആർ റിയാസ് ധർണ ഉദ്ഘാടനം നിർവഹിച്ചു. എസ് എഫ് ഐ ഏരിയ ജോയിന്റ് സെക്രട്ടറി അജീഷ് ആലംകോട് സ്വാഗതം ആശംസിച്ചു. സിപിഐ (എം ) ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം സി.ജെ രാജേഷ് കുമാർ, ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം സംഗീത്, പ്രശസ്ത കവി രാധാകൃഷ്ണൻ കുന്നുംപുറം, സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം രാമു, സി. പി.ഐ.എം. ആറ്റിങ്ങൽ ഏരിയ സെക്രട്ടറി ലെനിൻ, ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ആർ. സുഭാഷ്, എസ് എഫ് ഐ ഏരിയ വൈസ് പ്രസിഡന്റ് ആനന്ദ് എന്നിവർ പങ്കെടുത്തു. എസ് എഫ് ഐ ഏരിയ കമ്മിറ്റി അംഗം അഭിഷേക് നന്ദി പറഞ്ഞു.