ആറ്റിങ്ങൽ നഗരസഭ 13-ാം വാർഡിൽ 66 കാരന് കൊവിഡ് പോസിറ്റീവ്

ആറ്റിങ്ങൽ: നഗരസഭ 13-ാം വാർഡിൽ ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് സമീപത്തെ റിട്ട. ബാങ്ക് ഉദ്യോഗസ്ഥനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇയാൾ മറ്റ് രോഗങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ 31 ന് വീട്ടിലേക്ക് മടങ്ങിയെത്തിയ ഇയാൾക്ക് വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തുടർന്ന് വീണ്ടും കിംസിൽ പ്രവേശിപ്പിക്കുകയും കൊവിഡ് ടെസ്റ്റ് നടത്തി രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഇയാളെ കിംസിലെ കൊവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

ഇദ്ദേത്തിന്റെ മകന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. വീട്ടിലെ മറ്റ് രണ്ട് അംഗങ്ങളുടെ സ്രവ പരിശോധന ഉടൻ നടത്തുമെന്നും നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട് ഇയാൾ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിൽ നിന്ന് സമ്പർക്കത്തിലൂടെ കിട്ടിയതാവാം രോഗമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ നിഗമനം.
നഗരസഭാ ജെ.എച്ച്.ഐ ഷെൻസിയുടെ നേതൃത്വത്തിൽ വീടും പരിസരവും അണുവിമുക്തമാക്കി