അവനവഞ്ചേരിയിൽ വാഹനാപകടം, ഒരാൾ മരിച്ചു

ആറ്റിങ്ങൽ : അവനവഞ്ചേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.കൊച്ചു പരുത്തി സ്വദേശി അജിത് ആണ് മരിച്ചത്. ഇന്നുച്ചയ്ക്ക് അവനവഞ്ചേരി നിന്നും ഊരുപൊയ്കയിലേക്ക് പോകുന്ന വഴിയിൽ ഇടയ്ക്കോട് പള്ളിക്കു സമീപമാണ് യുവാക്കൾ സഞ്ചരിച്ച ബൈക്കും എതിർദിശയിൽ വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചത്. ബൈക്കിൽ ഉണ്ടായിരുന്ന അജിത്തിനും സുഹൃത്ത് രാഹുലിനും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അജിത്ത് മരണപ്പെട്ടു.