കനത്ത മഴയിൽ അവനവഞ്ചേരിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

ആറ്റിങ്ങൽ : രണ്ടു ദിവസമായി തുടരുന്ന കനത്തമഴയിൽ അവനവഞ്ചേരിയിൽ വൻ നാശനഷ്ടം. അവനവഞ്ചേരി കൈപ്പറ്റിമുക്കിനടുത്ത് ഒലിപ്പുറത്ത് വയലരികത്തു വീട്ടിൽ പ്രസന്നൻ്റെ പുരയിടത്തിലുള്ള കിണർ ഇടിഞ്ഞുതാഴ്ന്നു. ഏകദേശം 35 വർഷത്തോളം പഴക്കമുള്ള കൈവരിയുൾപ്പെടെ കെട്ടിയ കിണറാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. പതിനേഴ് തൊടികൾ ഉണ്ടായിരുന്ന വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കിണറാണ് കഴിഞ്ഞ രാത്രിയിൽ കൈവരിയും ആളോടിയും തൂണുകളും ഉൾപ്പെടെ ഇല്ലാതായത്. ഇതോടെ ഇവിടെ താമസിക്കുന്ന കുടുംബത്തിന് കുടിവെള്ള സൗകര്യം ഇല്ലാതായിരിക്കുകയാണ്.