അയിലം മൈവള്ളി ഏലായിൽ വെള്ളക്കെട്ട്

മുദാക്കൽ പഞ്ചായത്തിലെ അയിലം നാലാം വാർഡിൽ മൈവള്ളി ഏലായിൽ വെള്ളക്കെട്ട്. മൈവള്ളി ഏലാ വാസുദേവപുരം റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണം മൂലമാണ് മഴവെള്ളം പോകാതെ കെട്ടിക്കിടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.കനത്ത മഴയിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് കാരണം കൃഷി നാശം കർഷകർക്ക് വെള്ള വെല്ലുവിളിയാണ്. വെള്ളം കെട്ടിക്കിടന്ന് ദുർഗന്ധം കാരണം പരിസരവാസികൾക്കും, വഴിയാത്രക്കാർക്കും ബുദ്ധിമുട്ടാണ്. പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് പരാതി