ഭരതന്നൂരിന്റെ പ്രിയപ്പെട്ട ഡോക്ടർ സുകുമാരപിള്ള അന്തരിച്ചു

 

പാങ്ങോട് :ഭരതന്നൂരിലെ ആദ്യകാല ഡോക്ടർ സുകുമാരപിള്ള ( 82 ) അന്തരിച്ചു. ഇന്ന് രാവിലെ ഭരതന്നൂരിലുള്ള വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഭരതന്നൂർ സൗമ്യ ആശുപത്രിയിലെ ഡോക്ടർ ആയിരുന്നു. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകി വളരെ മികച്ച സേവനം നൽകിയിരുന്ന സുകുമാരപിള്ള ഡോക്ടർ നാട്ടുകാർക്ക് ആശ്വാസമായിരുന്നു.