Search
Close this search box.

ചെമ്പകമംഗലത്ത് വ്യാപാര സ്ഥാപനത്തിൽ മോഷണം

eiFQS2X66996

 

മംഗലപുരം മംഗലപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ ചെമ്പകമംഗലത്ത് വ്യാപാര സ്ഥാപനത്തിൽ മോഷണം. സുദേവൻ സ്റ്റോറിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ 6 മണിയോടെയാണ് ഉടമ സുധീഷ് മോഷണ വിവരം അറിയുന്നത്. കടയിലെ ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. 50, 000 രൂപ വിലമിതിക്കുന്ന സിഗററ്റ്, മൊബൈൽ ഫോൺ, 40,000 രൂപ എന്നിവ നഷ്ടമായെന്ന് സുധീഷ് പറയുന്നു. പുലർച്ചെ 6 മണിയോടെ ഓട്ടോക്കാരാണ് കട തുറന്നു കിടക്കുന്നതറിഞ്ഞ് സുധീഷിനെ വിവരം അറിയിക്കുന്നത്. മംഗലപുരം പോലീസും ഡോഗ് സ്‌ക്വാഡ്, ഫോറൻസിക് വിഭാഗം എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!