ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 18 പേർക്കുകൂടി കോവിഡ്, 29 പേർകൂടി രോഗമുക്തരായി  

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കോവിഡ്  പരിശോധനയിൽ 18 പേർക്ക് കൂടി രോഗം കണ്ടെത്തിയെന്നും 29 പേർ കൂടി രോഗമുക്തരായെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.

അഞ്ചുതെങ്ങ് സെൻ്റ് ജോസഫ് സ്കൂളിൽ 22 പേരെ പരിശോധിച്ചതിൽ 7 പേർക്കും ചിറയിൻകീഴ് പെരുമാതുറയിൽ 70 പേരെ പരിശോധിച്ചതിൽ 8 പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 43 പേരുടെ ആൻ്റിജൻ പരിശോധനയിൽ 3പേർക്കും രോഗം കണ്ടെത്തി. 12 പേരുടെ ആർ റ്റി പി സി ആർ പരിശോധനാ ഫലം അടുത്ത ദിവസം ലഭിക്കും.

നെടുങ്കണ്ട കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്ന് അഞ്ചുതെങ്ങിലെ 12 പേരും കടയ്ക്കാവൂരിലെ ചികിത്സാ കേന്ദ്രത്തിൽ  നിന്ന് ചിറയിൻകീഴ് പഞ്ചായത്തിലെ 13 പേരും കടയ്ക്കാവൂർ പഞ്ചായത്തിലെ 4 പേരും രോഗമുക്തരായി. നാളെയും പരിശോധനയുണ്ടാകും.