ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പരിശോധന : 10 പേർക്ക് കൂടി കോവിഡ്

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് പരിശോധനയിൽ 10 പേർക്കു കൂടി രോഗം കണ്ടെത്തി. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 56 പേരുടെ ആൻ്റിജൻ പരിശോധനയിൽ 9 പേർക്കും വക്കത്ത് 21 പേരുടെ ആൻ്റിജൻ പരിശോധനയിൽ വക്കം പഞ്ചായത്തിലെ ഒരാളിനും രോഗം കണ്ടെത്തി. 28 പേരുടെ ആർ റ്റി പി സി ആർ പരിശോധനയുടെ ഫലം അടുത്ത ദിവസം ലഭിക്കും. അഞ്ചുതെങ്ങിലെ 8 പേരുടെ പരിശോധനയിൽ ആർക്കും രോഗമില്ല.കഴിഞ്ഞ ദിവസം അഞ്ചുതെങ്ങിൽ മത്സ്യ ബന്ധനത്തിനിടയിൽ അപകടം പറ്റി മരിച്ച  3 പേർക്കും കോവിഡ് പരിശോധനയിൽ രോഗം സ്ഥിതീകരിച്ചു.