ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്  ഓഫീസ് മന്ദിരത്തി​ന്റെ ഉദ്ഘാടനം നാളെ

ചിറയിൻകീഴ് : ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്  ഓഫീസ് മന്ദിരത്തി​ന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് നാലിന് മന്ത്രി എ സി മൊയ്തീൻ നിർവഹിക്കും. 50 ലക്ഷം ചെലവിൽ നിര്‍മിക്കുന്ന  ഓഡിറ്റോറിയത്തി​ന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി ശശി നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കറുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ്‌ തുക അനുവദിച്ചത്‌.
ഒരു കോടി വിനിയോഗിച്ചാണ്‌ ബ്ലോക്ക് ഓഫീസിന് ബഹുനില മന്ദിരം പണിതത്‌.  200 പേർക്ക് ഇരിക്കാനുള്ള ഹാൾ, കോൺഫറൻസ് ഹാൾ, ഫ്രണ്ട് ഓഫീസ്, വിശ്രമസ്ഥലം എന്നിവയടക്കം സൗകര്യങ്ങളാണ് മൂന്നുനില കെട്ടിടത്തിലുള്ളത്.
വാർത്താ സമ്മേളനത്തിൽ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ​ന്റ് ആർ സുഭാഷ്, ബി രമാഭായിയമ്മ, ഫിറോസ് ലാൽ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി പി സുലേഖ, എസ്‌ ചന്ദ്രൻ എന്നിവര്‍ പങ്കെടുത്തു.