ഇന്ന് അഞ്ചുതെങ്ങിലും കടയ്ക്കാവൂരിലും 2 വീതം കോവിഡ് രോഗികൾ

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന കോവിഡ് പരിശോധനയിൽ 4 പേർക്കു കൂടി രോഗം കണ്ടെത്തിയതായും 6 പേർ കൂടി രോഗമുക്തരായെന്നും പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.അഞ്ചുതെങ്ങിൽ 26 പേരെ ആൻറിജൻ പരിശോധന നടത്തിയതിൽ അഞ്ചുതെങ്ങിലെ 2 പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 48 പേരുടെ ആൻ്റിജൻ പരിശോധനയിൽ കടയ്ക്കാവൂരിലെ 2 പേർക്കും രോഗമുളളതായി കണ്ടെത്തി.6 പേരുടെ ആർ റ്റി പിസി ആർ പരിശോധനാ ഫലം അടുത്ത ദിവസം ലഭിക്കും. കടയ്ക്കാവൂർ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്ന് കടയ്ക്കാവൂരിലെ 2 പേരും നെടുംങ്ങണ്ടയിൽ നിന്നു അഞ്ചുതെങ്ങിലെ4 പേരും രോഗമുക്തരായി. പരിശോധന നാളെയും ഉണ്ടാകും .