ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ കോവിഡ് പരിശോധന :അഞ്ചുതെങ്ങിലും കടയ്ക്കാവൂരിലും മുദാക്കലിലും രോഗികൾ    

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് പരിശോധനയിൽ 21 പേർക്കു കൂടി രോഗം കണ്ടെത്തി.അഞ്ചുതെങ്ങ് മാമ്പള്ളിയിൽ 9 പേരെ പരിശോധിച്ചതിൽ 2 പേർക്കും കടയ്ക്കാവൂരിൽ 73 പേരെ പരിശോധിച്ചതിൽ 7 പേർക്കും മുദാക്കലിൽ 49 പേരെ പരിശോധിച്ചതിൽ 6 പേർക്കും ചിറയിൻകീഴിൽ 49 പേരെ പരിശോധിച്ചതിൽ 2 പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 33പേരെ ആൻറി ജൻപരിശോധന നടത്തിയതിൽ 4 പേർക്കും രോഗമുള്ളതായി കണ്ടെത്തി.10 പേരുടെ ആർ ആർ റ്റി പി സി ആർ പരിശോധനാ ഫലം അടുത്ത ദിവസം ലഭിക്കും