ചുള്ളിമാനൂരിൽ യുവാവിന്റെ കൈ വിരലുകൾ വെട്ടി മാറ്റിയ കേസിൽ 4 പ്രതികൾ അറസ്റ്റിൽ..

ചുള്ളിമാനൂർ :വലിയമല പോലിസ് സ്റ്റേഷൻ പരിധിയിൽ ചുള്ളിമാനൂർ കരിങ്കട യുവാവിന്റെ കൈ വിരലുകൾ വെട്ടി മാറ്റിയ കേസിൽ 4 പേര് അറസ്റ്റിൽ. തിരുവോണ ദിവസം വൈകുന്നേരം 5 മണിക്ക് ആനാട് വില്ലേജ് മൊട്ടകാവ് ദേശത്ത് തടത്തരിക്കത്ത്‌ ഷജീറ മനസിലിൽ മുനീർ (30) നെ ഇയാൾ താമസിക്കുന്ന ചുള്ളിമാനൂർ കരിങ്കട കുമാറിന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണ വിലാസം ലോഡ്ജ്‌ മുറിയിൽ എത്തി കൈ വിരലുകൾ വെട്ടി മാറ്റി മർദ്ധിച്ച് മാരകമായ പരുക്കുകൾ ഉണ്ടാക്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ ആണ് അറസ്റ്റിലായത്. ചുള്ളിമാനൂർ സ്വദേശികളായ മുഹമ്മദ് ഉനേയ്സ് (28), മുഹമ്മദ് ഷാൻ ( 22), മുബാറാക്ക് (25), അബുദ്ദുള്ള (24)എന്നിവരെ ആണ് വലിയമല പോലിസ് പിടികൂടിയത്. കൃത്യത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികൾ ഇന്ന് (03/09/2020) രാവിലെ ചുള്ളിമാനൂർ ചെറുവേലിയിൽ വച്ച് പിടിയിലായത്. കേസിലെ രണ്ടാം പ്രതി ഷാനിന്റെ വീട്ടിൽ മുനീർ അതിക്രമിച്ചു കയറി ഷാനിന്റെ അമ്മയോട് മോശമായി പെരുമാറിയത്തിന്റെ വിരോധത്താലാണ് മുനീറിനെ ആക്രമിച്ചത്. 2019 ൽ മുനീറും കൂട്ടരും രണ്ടാം പ്രതി ഷാനിനെ വധിക്കാൻ ശ്രമിച്ചതിന് കേസ് നിലവിലുണ്ട്. ഷാൻ പാലോട് പോലിസ് സ്റ്റേഷനിൽ ഒരു വധശ്രമ കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കൂടുതൽ അന്വേഷണത്തിനായി പോലിസ് കസ്റ്റടിയിൽ എടുത്തു. നെടുമങ്ങാട് ഡി.വൈ.എസ്.പി ഉമേഷ്‌ കുമാർ, വലിയമല സി.ഐ ഷാജി, എസ്.ഐ മാരായ ബാബു, സുനിൽ കുമാർ, എ.എസ്. ഐ ഷൈജു, പോലീസുകാരായ രാംകുമാർ, ഇർഷാദ്, സുരേഷ് ബാബു, ഷിബു ലാൽ, അജിത്, ദിലീപ്, ദിലീഷ്, ശ്രീകുമാർ, അഭിജിത് എന്നിവരുടെ സംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്..