യൂത്ത് കോൺഗ്രസ് മടവൂർ മണ്ഡലം കമ്മറ്റി മെഴുകുതിരി കത്തിച്ചു പ്രതിഷേധം നടത്തി

മടവൂർ : യൂത്ത് കോൺഗ്രസ് മടവൂർ മണ്ഡലം കമ്മറ്റി മെഴുകുതിരി കത്തിച്ചു പ്രതിഷേധം നടത്തി.

പത്തനംതിട്ടയിലും ആറൻമുളയിലും ആരോഗ്യ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് കൊവിഡ് രോഗികളായ സ്ത്രീകൾക്ക് ഉണ്ടായ ദുരനുഭവം ഞെട്ടലോടെ ആണ് കേരളം കേട്ടതെന്നുംപീഡന വീരൻമാരുടെയും, ക്രിമിനലുകളുടെയും താവളമായി ആരോഗ്യ വകുപ്പും സർക്കാരും മാറിക്കൊണ്ടിരിക്കുന്നെന്നും
ഈ പിഴവുകൾ മൂലമുണ്ടായ അക്രമങ്ങളുടെയും പിഡനങ്ങളുടെയും മുഴുവൻ ഉത്തരവാധിത്വവും കേരള സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് യൂത്ത് കോൺഗ്രസ് മടവൂർ മണ്ഡലംകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധം നടത്തിയത്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മിഥുൻ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ ഷാലി ഉദ്ഘാടനം നിർവഹിച്ചു നേതാക്കളായ ജാൻ ,അഫ്സൽ, ജാഫർ ,അച്ചു, പ്രവീൺ, ശരത്ത് ,സുചിത്ത് എന്നിവർ നേത്യത്വം വഹിച്ചു.