മണ്ഡലം കമ്മിറ്റി ഓഫീസ് തല്ലി തകർത്തതിനെതിരേ കോൺഗ്രസ് പ്രതിഷേധം

മുദാക്കൽ :  ഇരട്ടകൊലപാതത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിനിടയിൽ കോൺഗ്രസ് മുദാക്കൽ മണ്ഡലം കമ്മിറ്റി ഓഫീസ് തല്ലിതകർത്തതിനെതിരേ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

സൊസൈറ്റി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ചെമ്പൂര് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.എസ്. വിജയകുമാരി ഉദ്ഘാടനം ചെയ്തു.

ഭരണപരാജയം മറച്ചു വയ്ക്കുന്നതിനും, കള്ള കടത്ത് കേസിലും, ലൈഫ് മിഷനിലെയും അഴിമതി ജനശ്രദ്ധയിൽ നിന്നും മറയ്ക്കുന്നതിനുമാണ് ഇടതുപക്ഷം നാട്ടിൽ കലാപം അഴിച്ചു വിടുന്നതെന്ന് വിജയകുമാരി ആരോപിച്ചു.

യോഗത്തിന് മുദാക്കൽ മണ്ഡലം പ്രസിഡൻറ് സുജിത്ത് ചെമ്പൂര് അധ്യക്ഷത വഹിക്കുകയും ഇടയ്ക്കോട് മണ്ഡലം പ്രസിഡൻ്റ് ശരുൺകുമാർ സ്വാഗതം ആശംസിക്കുകയും ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇളമ്പ ഉണ്ണിക്യഷ്ണൻ, സിന്ധുകുമാരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനിതാ രാജൻ ബാബു, വി.റ്റി. സുഷമാദേവി, പൊയ്കമുക്ക് സുജാതൻ, സിനി, ഐഎൻടിയുസി മണ്ഡലം പ്രസിഡൻറ് വാളക്കാട് ബാദുഷ, ചെമ്പൂര് സഹകരണ ബാങ്ക് പ്രസിഡൻറ് കെ. ശശിധരൻ നായർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എം.എസ്. അഭിജിത്ത്, സുചേതകുമാർ, ചിറയടി ബാബു, രവികുമാർ, രാജേന്ദ്രൻ നായർ, ഷിബു മുദാക്കൽ, സാബു പൂണത്തുമ്മൂട്, എ.ആർ അനിൽ രാജ്, നിതിൻ പാലോട് തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.