പുതിയ കണ്ടെയിന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു, ചില പ്രദേശങ്ങളിൽ പിൻവലിച്ചു

നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ മൂന്നുകല്ലിൻമൂട്, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചായം (പേരയത്തുപാറ പ്രദേശം), കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ ചന്ദ്രമംഗലം, ആമച്ചൽ എന്നീ വാർഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു

തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ കണിയാരംകോട്, പനക്കോട്, തൊളിക്കോട്, മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിസെ മേലരിയോട്, കിളിക്കോട്ടുകോണം, തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ ലക്ഷ്മി നഗര്‍, ചൈതന്യ ഗാര്‍ഡന്‍സ്(കേശവദാസപുരം വാര്‍ഡ്) എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.