പുതിയ കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു, മാണിക്കൽ, പുല്ലമ്പാറ, വിളവൂർക്കൽ പ്രദേശങ്ങളിലെ ചില വാർഡുകളിൽ പിൻവലിച്ചു

കള്ളിക്കാട് ഗ്രാമപഞ്ചായത്തിനു കീഴിലെ ചാമവിളപുരം, പെരിഞ്ചാംകടവ് എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു

മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ പൂലന്തറ, ശാന്തിഗിരി, തീപുകല്‍, പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ പെരുമല, തേമ്പാമൂട്, ആട്ടുകല്‍, കുറ്റിമൂട്, വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിലെ മൂലമണ്‍ എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.