ആറ്റിങ്ങലിലും സിപിഐഎം കരിദിനം ആചരിച്ചു

ആറ്റിങ്ങൽ : വെഞ്ഞാറമൂട് , തേമ്പാംമൂട് വെച്ച് കോൺഗ്രസ് അക്രമി സംഘം ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സി.പി.ഐ.എം നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചു. ആറ്റിങ്ങൽ കച്ചേരി ജഗ്ഷനിൽ നടന്ന പ്രതിഷേധ കൂട്ടായ്മ സി.പിഐ എം സംസ്ഥാന സെക്രട്ടറിയേറ്റഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. അഡ്വ.ബി സത്യൻ എം.എൽ.എ, ആർ.രാമു, അഡ്വ. എസ്. ലെനിൻ എന്നിവർ സംസാരിച്ചു. കോവിഡ് പ്രാട്ടോക്കോൾ പ്രകാരം, 5 പേർ വിതം സാമൂഹിക അകലം പാലിച്ചാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.