സി.പി.എം ആറ്റിങ്ങൽ നേതൃത്വം 10 കേന്ദ്രങ്ങളിലായി ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

 

ആറ്റിങ്ങൽ: സി.പി.ഐ.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള നേതാക്കളെ കള്ള കേസുകൾ ചുമത്തി ജയിലിൽ അടച്ചെന്ന് ആരോപിച്ച് കേന്ദ്ര സർക്കാർ നടപടിക്കെതിരെ സി.പി.ഐ.എം ആറ്റിങ്ങൽ നേതൃത്വം ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.

മാമം മുതൽ ആലംകോട് വരെയുള്ള ദേശീയപാതയോരത്ത് 10 കേന്ദ്രങ്ങളിലായാണ് ജനകീയ പ്രതിഷേധ സമരം നടത്തിയത്. മാമം, മൂന്ന്മുക്ക്, കെ.എസ്.അർ.റ്റി.സി, കിഴക്കേ നാലുമുക്ക്, പ്രൈവറ്റ് ബസ്റ്റാൻഡ്, കച്ചേരിനട, എൽ.എം.എസ്, റ്റി.ബി ജംഗ്ഷൻ, പൂവമ്പാറ, ആലംകോട് എന്നിവിടങ്ങളിലാണ് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചത്.

മാമം ജംഗ്ഷനിൽ നഗരസഭാ ചെയർമാനും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ എം.പ്രദീപ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ബാക്കി ഒമ്പത് കേന്ദ്രങ്ങളിലായി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.രാമു, ഏരിയ സെക്രട്ടറി എസ്.ലെനിൻ, അഡ്വ.ബി.സത്യൻ എം.എൽ.എ, ജി.സുഗുണൻ, ആർ.രാജു, സി.ജെ.രാജേഷ്കുമാർ, ഷൈലജ ബീഗം, ആർ.എസ്.അനൂപ്, വിഷ്ണുചന്ദ്രൻ, എം.മുരളി, സി.ചന്ദ്രബോസ്, ദിലീപ്കുമാർ, നജാം, സന്തോഷ് തുടങ്ങിയവർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സംഘപരിവാർ വർഗീയ വാദികളുടെ ചട്ടുകമായാണ് ബി.ജെ.പി സർക്കാർ നിലകൊള്ളുന്നതെന്ന് ആറ്റിങ്ങൽ സി.പി.എം നേതൃത്വം അറിയിച്ചു.